തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പിടിപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അഞ്ചാം വാർഡിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിൽഫ്രഡ് കട്ടിലിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു,
കടുത്ത മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ചിരുന്നു. വിൽഫ്രഡിന് രോഗം മൂലം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

















































