ശ്രീ ശ്രീകുമാർ പി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി. പി. ശ്രീധരനുണ്ണി പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് പ്രശസ്ത എഴുത്തുകാരിയായ ഡോ. കെ. പി. സുധീര (വിദ്യാ വാചസ്പതി) ആണ്. ഫൈറൂസ് ആസാദാണ് പുസ്തക പരിചയം ചെയ്തത്.
കുമ്മിണിക്കാലം ബാല്യത്തിന്റെ മണമുള്ള ഓർമ്മകളെ സ്നേഹത്തോടെ തിരികെ വിളിക്കുന്ന ഒരു നോവലാണ്. ഗ്രാമജീവിതത്തിന്റെ നൈർമല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും കുട്ടിക്കാലത്തിന്റെ കൗതുകങ്ങളും അടിതെളിഞ്ഞ ഭാഷയിൽ ആവിഷ്‌ക്കരിക്കുകയാണ് ഈ നോവലിലൂടെ നിവേദിത എന്ന എഴുത്തുകാരി.
സായൂജ് ബാലുശ്ശേരി, പ്രേം രാജൻ കെ.വി ബിനു കുരുവിള, മഹേന്ദ്രൻ ഒ. കെ, അനിൽ ബോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.















































