കാസര്‍കോട്: കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കാസർകോട് ബേക്കലിൽ യുവതിക്കെതിരെ കേസ്. ”ഇന്ത്യ നമ്മുടെ സ്ഥലമാണെന്നും നിങ്ങളുടെ സ്ഥലമല്ല, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളു എന്നും യുവാക്കളോട് പറഞ്ഞതിനാണ് യുവതിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത് .
മുക്കൂട് സ്വദേശി പി. മുഹമ്മദ് അസ്ക്കറിൻ്റെ പരാതിയിൽ പൂച്ചക്കാട്ടെ ചന്ദ്രവതിക്കെതിരെയാണ് നടപടി. പരാതിക്കാരനെയും സുഹൃത്തുക്കളെയും അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു .
കഴിഞ്ഞ 4 ന് വൈകീട്ട് പൂച്ചക്കാട് അങ്കണവാടിക്ക് സമീപത്താണ് സംഭവം. വിജയാഹ്ളാദ പ്രകടനം നടത്താനെത്തിയ യുഡിഎഫ് പ്രവർത്തകരാണ് പരാതിക്കാർ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത് .

















































