BREAKING NEWS

പിന്തുണ ആവശ്യപ്പെട്ടത് വാട്സാപ്പിലൂടെ, ഇത് ‘രാഷ്ട്രീയ അഹങ്കാരമാണ്’, വിജയ് നേരിട്ട് വന്ന് നേതാക്കളെ കാണണമായിരുന്നു, വിമര്‍ശനവുമായി വിസികെ

· · 1 min read
Share: Copied!

ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് വിടുതലൈ ചിരുതൈകൾ കച്ചി. സഖ്യകക്ഷികളുടെ പിന്തുണ തേടാൻ വിജയ് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം വാട്സാപ്പ് സന്ദേശമാണ് അയക്കുന്നത്. ഇത് ‘രാഷ്ട്രീയ അഹങ്കാരമാണ്’ എന്ന് വിസികെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് യുടെ ടിവികെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ പിന്തുണ തേടി രാഷ്ട്രീയ നേതാക്കൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്ന രീതിക്കെതിരെയാണ് വിസികെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ രം​ഗത്തുവന്നിരിക്കുന്നത്. “പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ കത്തയച്ച ശേഷം മറുപടി ഞങ്ങളെ അറിയിക്കൂ’ എന്ന് പറയുന്നത് എന്ത് രാഷ്ട്രീയ മര്യാദയാണ്? ഗവർണറിലൂടെ ബിജെപി തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കുന്നത് തടയാൻ വിജയ് നേരിട്ട് വന്ന് രാഷ്ട്രീയ നേതാക്കളെ കാണേണ്ടതായിരുന്നു,” അദ്ദേഹം ‘എക്സിൽ’ കുറിച്ചു. വിജയിച്ച വാർത്ത വന്ന നിമിഷം മുതൽ ‘രാജവാഴ്ച അവസാനിച്ച ദിവസം’ എന്നൊക്കെ പ്രഖ്യാപിച്ചത് അഹങ്കാരവും പ്രതികാര ബുദ്ധിയുമാണ്. വിജയത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മനസ്സ് വിജയ് കാണിച്ചില്ലെന്നും വിസികെ പറയുന്നു.

 

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026