കൊച്ചി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റർഡാമിൽ ഇതിനായി കഫേയുണ്ട്. ഇംഗ്ലണ്ടിൽ ഇതൊന്നും വലിയ കുറ്റമല്ല.
എംഡിഎംഎ പോലുള്ള രാസലഹരി ഉപയോഗിച്ചാൽ പിന്നെ തിരിച്ചുവരാൻ കഴിയില്ല. മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്. അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാൻ മുൻപ് സർക്കാരിന് നോട്ട് കൊടുത്തത്.
വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. പക്ഷേ നമ്മുടെ നാട്ടിൽ കാണുന്നത് മദ്യപിച്ചു കഴിഞ്ഞാൽ തറയിൽ വീഴണം എന്നാണ്.
റെസ്പോൺസിബിൾ ഡ്രിങ്കിങ്പോലെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരും. കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണമെന്നും ബിജു പ്രഭാകർ പറഞ്ഞു.















































