BREAKING NEWS

‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം പങ്കെടുത്ത വിരുന്നിൽ വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പരിപാടിക്ക് മുമ്പായി നടത്തിയ പ്രസ്താവന വൈറലാകുന്നു. അത്താഴ വിരുന്നിന്റെ വേദിയിൽവെച്ച് തന്നെ ഈ മുറിയിൽ ചില വെടിയൊച്ചകൾ മുഴങ്ങുമെന്ന് ട്രംപിനെ കുറിച്ച് ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെയായിരുന്നു ആക്രമണം. പരിപാടിയിൽ ട്രംപിന് പ്രസംഗിക്കാൻ താൻ എഴുതി നൽകിയ ചില കാര്യങ്ങളെ കുറിച്ചായിരുന്നു കരോലിൻ ലെവിറ്റ് അഭിമുഖത്തിൽ പറഞ്ഞത്.

‘അദ്ദേഹം ഒരു ഗർജനത്തിന് തയ്യാറാണ്. ഇന്നത്തെ ഈ പ്രസംഗം ക്ലാസിക് ഡൊണാൾഡ് ജെ. ട്രംപിന്റേതായിരിക്കും. അത് രസകരമായിരിക്കും, വിനോദകരമായിരിക്കും. ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ ഉണ്ടാകും. അതിനാൽ എല്ലാവരും കേൾക്കണം, അത് വളരെ മികച്ചതായിരിക്കും’ ലെവിറ്റ് പരിപാടിക്കു മുമ്പായി പറഞ്ഞു.

അത് പൂർണ്ണമായും നിങ്ങൾ എഴുതി നൽകിയതാണോ എന്ന് ഫോക്‌സ് ന്യൂസ് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, അതിന്റെ ക്രെഡിറ്റ് തനിക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തന്റെ സ്വന്തം വാക്കുകളുടെ വലിയ പങ്ക് അതിലുണ്ടെന്നും പ്രസ് സെക്രട്ടറി മറുപടി നൽകി.

പരിപാടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മുറിക്ക് പുറത്തുനിന്ന് വെടിയൊച്ച കേട്ടത്. ഇത് പരിഭ്രാന്തി പരത്തുകയും ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരെ ഉടൻ സീക്രട്ട് ഏജൻസി ഉദ്യോഗസ്ഥർ സുരക്ഷിതമായി മാറ്റുകയും ചെയ്തു. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു”

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026