ശ്രീകൃഷ്ണപുരം: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാല (57)ത്തിനാണ് പാമ്പ് കടിയേറ്റത്.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകടിയേറ്റത്. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടിയിരിക്കുന്നത്.
















































