BREAKING NEWS

കാമുകിയുമായി വേര്‍പിരിഞ്ഞു, മനോവിഷമത്തില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചു, 19 കാരന്‍ പൊലീസ് പിടിയില്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

· · 1 min read
Share: Copied!

ആലുവ: കാമുകി പിണങ്ങി പോയ വിഷമത്തില്‍ വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19 കാരൻ പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ ആലുവ റെയിൽവേ പോലീസാണ് പിടികൂടിയത്. വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.

മാർച്ച് 7 ന് രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ കല്ലേറുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.

മൂന്ന് കല്ലുകളാണ് യുവാവ് ട്രെയിനിന് നേരെ ഏറിഞ്ഞത്. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. ആറ് സിസിടിവി ക്യാമറകൾ വന്ദേഭാരതിന് ചുറ്റുമായി ഉണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയിൽവെ പൊലീസ് വ്യക്തമാക്കി.

BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026