കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകി അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. അനാരോഗ്യ കാരണങ്ങളാലാണു മുനീർ മത്സരിക്കാത്തതെന്നാണ് സൂചന.
ഇത്തവണ രണ്ട് വനിതകളാണ് മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിലും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിലും ജനവിധി തേടും. ഇതാദ്യമായി രണ്ട് വനിതകൾ സ്ഥാനാർഥികളാകുന്നത്. കൂടാതെ ഇനി പ്രഖ്യാപിക്കാനുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽകൂടി വനിത സ്ഥാനാർഥിയെത്തുമെന്നാണ് റിപ്പോർട്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്.
അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ വേങ്ങരയിൽ മത്സരിക്കും.
മറ്റ് രണ്ട് മണ്ഡലങ്ങളിൽക്കൂടി പാർട്ടി മത്സരിക്കുന്നുണ്ട്. അതിലൊന്ന് ചേലക്കരയാണ്. മറ്റൊന്ന് പുനലൂർ അല്ലെങ്കിൽ ചടയമംഗലം ആയിരിക്കും. അക്കാര്യം തീരുമാനമായിട്ടില്ല. തീരുമാനമായ ശേഷം ആ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യപിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് വീണ്ടും ടിക്കറ്റ് നൽകിയപ്പോൾ യുവനിര നേതാക്കൾക്കും അർഹമായ പരിഗണന കിട്ടി. സിറ്റിങ് എംഎൽഎമാരിൽ ആറുപേരെ മാറ്റിനിർത്തിയാണ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത്.
സ്ഥാനാർഥിപ്പട്ടിക
1.മഞ്ചേശ്വരം- എ.കെ.എം അഷ്‌റഫ്
2.കാസർകോട്- കല്ലട്ര മാഹിൻ ഹാജി
3.അഴീക്കോട്- കരീം ചേലേരി
4.കൂത്തുപറമ്പ്- ജയന്തി രാജൻ
5.കുറ്റ്യാടി- പാറയ്ക്കൽ അബ്ദുള്ള
6.പേരാമ്പ്ര- ഫാത്തിമ തഹ്‌ലിയ
7.കോഴിക്കോട് സൗത്ത്- ഫൈസൽ ബാബു
8.കുന്നമംഗലം- എം.എ. റസാഖ്
9.കൊടുവള്ളി- പി.കെ. ഫിറോസ്
10.തിരുവമ്പാടി- സി.കെ കാസിം.
11.കൊണ്ടോട്ടി- ടി.പി. അഷ്‌റഫ് അലി
12.ഏറനാട്- പി.കെ. ബഷീർ
13.മഞ്ചേരി- എം. റഹ്‌മത്തുള്ള
14.പെരിന്തൽമണ്ണ- നജീബ് കാന്തപുരം
15.മങ്കട- മഞ്ഞളാംകുഴി അലി
16.മലപ്പുറം- പി.കെ. കുഞ്ഞാലിക്കുട്ടി
17.വേങ്ങര- കെ.എം. ഷാജി
18.വള്ളിക്കുന്ന്- ടി.വി. ഇബ്രാഹിം
19.തിരൂരങ്ങാടി- പി.എം.എ. സമീർ
20.താനൂർ- പി.കെ. നവാസ്
21.തിരൂർ- കുറുക്കോളി മൊയ്തീൻ
22.കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
23.മണ്ണാർക്കാട്- എൻ. ഷംസുദീൻ
24.ഗുരുവായൂർ- സി.എച്ച്. റഷീദ്
25.കളമശ്ശേരി- വി.ഇ. അബ്ദുൾ ഗഫൂർ
















































