BREAKING NEWS

ശല്യം സഹിക്കാനാകുന്നില്ല, നൂറോളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നു, തെളിവ് നശിപ്പിക്കാന്‍ കൂട്ടത്തോടെ കുഴിച്ചുമൂടി, പ്രതിഷേധവുമായി മൃഗസ്നേഹികൾ

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ ഗ്രാമത്തിലെ നൂറോളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച്  കൊന്നൊടുക്കിയതായി പരാതി. കിഷ്താപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ നദീതീരത്ത് കുഴിച്ചുമൂടിയതായാണ് പുറത്തുവരുന്ന വിവരം.

മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിൽ ഗ്രാമത്തിലെ സർപഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. മാർച്ച് 7-ാം തീയതി രാത്രിയിലാണ് ഈ ക്രൂരത നടന്നത്തിയതെന്ന് സന്നദ്ധ സംഘടനയായ ‘സ്ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’യുടെ ക്രൂരത തടയൽ മാനേജർ എ. ഗൗതം പറഞ്ഞു. വിഷ കുത്തിവയ്പ്പ് നൽകിയ ശേഷം ഏകദേശം 100 തെരുവ് നായ്ക്കളെ കൊന്നതായും തെളിവ് നശിപ്പിക്കാനായി സമീപത്തുള്ള പുഴയോരത്ത് കുഴിച്ചിട്ടതായും ഗൗതം പരാതിയിൽ ആരോപിച്ചു.

കിഷ്താപൂർ ഗ്രാമത്തിലെ സർപഞ്ചും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് രണ്ട് പേരെ വാടകക്കെടുത്ത് ഈ കൃത്യം നിർവഹിച്ചെന്നാണ് ആരോപണം.സംഭവമറിഞ്ഞതോടെ മൃഗസ്നേഹികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ഗ്രാമത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026