നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറില്‍ പാർട്ടി പ്രസംഗം നടത്തി ആക്കി എം.എം. മണി എംഎൽഎ. സദസ്സിൽനിന്ന് അതൃപ്തി ഉയർന്നതോടെ കുറിപ്പ് നൽകിയ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണനെ പരസ്യമായി ശാസിച്ച് എംഎൽഎ.
ശനിയാഴ്ച നെടുങ്കണ്ടത്ത് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ’ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്’ എന്നതായിരുന്നു വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടത്. ഉദ്ഘാടന പ്രസംഗത്തിന് കയറിയ എം.എൽ.എ. എന്നാൽ അല്പം സമയം കഴിഞ്ഞതോടെ വിഷയത്തിൽനിന്നു വ്യതിചലിച്ചു. പ്രസംഗം അരമണിക്കൂറും പിന്നിട്ട് പോകുന്നത് കണ്ടതോടെയാണ് രമേഷ് കൃഷ്ണൻ കുറിപ്പ് നൽകിയത്. ഇതോടെ വിർശനം രമേശിനെതിരേയായി.
രമേശ് ജനിക്കും മുമ്പുതന്നെ താനീ പണിതുടങ്ങിയതാണ് എന്നായി ആശാൻ. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നുമെല്ലാം പതിവ് ശൈലിയിൽ എം.എം. മണി പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അദ്ദേഹം പ്രസംഗം നിർത്തി.














































