ചെന്നൈ: ആരതിയുമായുള്ള വിവാഹ മോചന വിവാദങ്ങൾക്കിടെ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജയം രവി. പുരുഷൻമാരാണ് ഏറ്റവും വലിയ ഇരകളെന്നും തന്നെ ജീവിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
“ഞാൻ നിശബ്ദനായി എന്‍റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. ഇത് ഞാൻ വീണ്ടും എഴുതാൻ തീരുമാനിച്ചു. സ്ത്രീകൾ മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നതുകൊണ്ട് നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം.
എന്നാൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് മനസ്സിലാക്കുന്നുണ്ട്. ഒരു ദിവസം നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം എന്താണെന്നും ഞാൻ സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും മനസിലാകും. ദയവായി ഒരു പുരുഷനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് തിരിച്ചുപോകുന്നു.” എന്നിങ്ങനെയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

















































