ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂരപീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കുളിക്കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയെ വെള്ളത്തിലൂടെ നീന്തിയെത്തിയ സബീർ തുണി ഉപയോഗിച്ച് മുഖം പൊന്താൻ ശ്രമം നടത്തി. തുടർന്ന് വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി. അതിനെയെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചതിനിടയിൽ കരയിലേയ്ക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനുശേഷം പ്രതി ആറിലൂടെ തന്നെ നീന്തി മറുകരയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശ നിലയിലായ സ്ത്രീയെ പിന്നീട് കടവിലെത്തിയ മറ്റൊരു സ്ത്രീയാണ് കണ്ടതും വീട്ടുകാരെ വിവരമറിയിച്ചതും.
കൃത്യം ചെയ്ത സബീർ കൊലപാതകം അടക്കമുള്ള നിരവധിക്കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. നിലവിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം.















































