കൊച്ചി: ജിയോ പ്ലാറ്റഫോംസ് ലിമിറ്റഡ് അന്താരാഷ്ട്ര ബിസിനസ് പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലിയെ പ്രസിഡന്റായി നിയമിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ, റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് റിപ്പോർട്ട് ചെയ്യും. ഡാൻ 35 വർഷത്തിലധികം കൺസൾട്ടിംഗിലും ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിലും പരിചയ സമ്പത്ത് നേടിയ വ്യക്തിയാണ്. അദ്ദേഹം ശ്രോഡേഴ്സ്/സിറ്റി ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, എച്ച് എസ് ബി സി എന്നിവിടങ്ങളിൽ സീനിയർ ലീഡർഷിപ്പ് നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ഡൊയിച് ബാങ്കിൽ പ്രമുഖ ടിഎ ടി വിഭാഗത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു.
തന്റെ കരിയറിൽ, ലോകത്തിലെ പ്രമുഖ കോർപ്പറേറ്റുകളെയും ഫിനാൻഷ്യൽ സ്പോൺസർമാരെയും ഉൾപ്പെടുത്തി നിരവധി പരിവർത്തനാത്മക ഇടപാടുകളിൽ അദ്ദേഹം ഉപദേശം നൽകി. ടെലികോം മേഖലയിൽ ചരിത്രപരമായ ചില പ്രധാന ഇടപാടുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. ഡാൻ ജിയോ പ്ലാറ്റ്ഫോംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമാകും.
ജിയോ പ്ലാറ്റഫോംസ് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയതുപോലെ, ജിയോയുടെ അടുത്ത വളർച്ചാ ഘട്ടം ഇന്ത്യയെ അതി ർവരമ്പാക്കി നിൽക്കുന്നതല്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ, ഒരു 100 കോടി ആളുകളുടെ കണക്റ്റിവിറ്റിയും ഡിജിറ്റൽ ആക്‌സസും മാറ്റിമറിച്ച നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സാങ്കേതികവിദ്യകളും ജിയോ വികസിപ്പിച്ചിട്ടുണ്ട്. “ഡാൻ പല വർഷങ്ങളായി ഞങ്ങൾക്ക് വിശ്വസ്ത ഉപദേഷ്ടാവായിരുന്നു. ഞങ്ങളുടെ വളർച്ചയിലും വികസനത്തിലും അദ്ദേഹത്തിന്റെ ഉപദേശം അമൂല്യമായിരുന്നു,” എന്ന് ആകാശ് അംബാനി വ്യക്തമാക്കി.















































