BREAKING NEWS

‘കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി, വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി; പത്മഭൂഷൺ നൽകരുത്‘ – ഹൈക്കോടതിയിൽ ഹർജി നല്കി ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ്

· · 1 min read
Share: Copied!

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും, മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹ‍ർജിയിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

‘മദ്രസകൾ തീവ്രവാദികളുടെ പ്രജനന കേന്ദ്രങ്ങൾ; അവ അടച്ചു പൂട്ടണം’- വിവാദ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026