തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്കു മറിഞ്ഞു 15 കുട്ടികൾക്കു പരുക്ക്. പൂവത്തൂർ സ്‌കൂളിലെ വാനാണ് കനാലിൽ വീണത്. അപകടത്തിൽ 15 കുട്ടികൾക്കും ആയയ്ക്കും പരുക്കുപറ്റി. ഇതിൽ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോർട്ട്.
അപകടത്തിൽപ്പെട്ട കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

















































