കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മകന്‍. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ.
മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ട് ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായ സജീവന്‍ ശാന്തയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഗുരുതര പരിക്കേറ്റ ശാന്ത കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.














































