BREAKING NEWS

15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ല, ആദായ നികുതിക്കേസില്‍ വിജയിക്ക് വന്‍ തിരിച്ചടി, ഒന്നരക്കോടി പിഴ ചുമത്തി കോടതി

· · 1 min read
Share: Copied!

ചെന്നൈ: ആദായ നികുതി കേസിൽ  ടിവികെ അധ്യക്ഷനും നടനുമായ വിജയിക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക വിജയ് അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-ലെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചിട്ടില്ല എന്നായിരുന്നു കേസ്. വിജയ് നായകനായ പുലി സിനിമയുടെ വരുമാനം കണക്കിൽ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജയ്ക്കെതിരേ ആദായനികുതി വകുപ്പ് നടപടി എടുത്തത്.

1.5 കോടി രൂപ പിഴ അടക്കാൻ അന്ന് ആദായനികുതി വകുപ്പ് നിർദ്ദേശിച്ചു. ഇതിനെതിരേ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയാണ് നികുതിവെട്ടിപ്പിലെ പിഴ ശിക്ഷ ശരിവെച്ചത്.

നിയമവശം പരിശോധിച്ച ശേഷമാണ് നടപടി എന്നായിരുന്നു ആദായനികുതി വകുപ്പ് കോടതിയിൽ വാദിച്ചത്. പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉത്തരവ് ഉണ്ടായത് എന്നാണ് വിജയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026