ഹരാരെ: കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. ടോസ് നേടി ബാറ്റിങ്ങ് തിരിഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 36 ബോളിൽ 38 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 41 ബോളിൽ 71 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 15 ഓവറിൽ 122-1.
അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എതിരാളികളായ ഇംഗ്ലണ്ട് 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.














































