BREAKING NEWS

ഭീഷണികള്‍ക്ക് വഴങ്ങില്ല, തങ്ങളുടെ സായുധസേനാംഗങ്ങൾ സജ്ജരാണ്, ഇറാനെതിരെ ചെറുവിരല്‍ അനക്കിയാല്‍ യുഎസ് വിവരമറിയും, ട്രംപിന് മറുപടിയുമായി അബ്ബാസ് അരാഗ്ചി

· · 1 min read
Share: Copied!

ടെഹ്‌റാൻ:  ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടി യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഭീഷണികൾക്ക് വഴങ്ങില്ലെങ്കിലും തുല്യമായ പരിഗണന ഉറപ്പാക്കുന്ന, നീതിയുക്തമായ ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ധീരരായ സായുധസേനാംഗങ്ങൾ സജ്ജരാണ്. ഇറാനെതിരേ കര, കടൽ, ആകാശം എന്നിങ്ങനെ ഏതുമാർഗത്തിലൂടെയും എന്തെങ്കിലും ആക്രമണമുണ്ടായാൽ ഉടനടി ശക്തമായ പ്രതികരണമുണ്ടാകും. അതേസമയം, പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്.

ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026
BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026