BREAKING NEWS

കാറിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി ഒരുവർഷത്തിലേറെയായി പീഡനം തുടർന്നു, 5 തവണ ​ഗർഭച്ഛിദ്രം നടത്തിച്ചു, ഭർത്താവുമായി വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചു!! “ഗർഭച്ഛിദ്രം നടത്തിയാൽ നീയും കുടുംബവും സുരക്ഷിതമായിരിക്കും, അല്ലെങ്കിൽ എന്നെക്കുറിച്ച് നിനക്കറിയാമല്ലോ”- ഭീഷണി… ആന്ധ്ര എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥ

· · 1 min read
Share: Copied!

അമരാവതി: ആന്ധ്രാപ്രദേശിലെ ജനസേന എംഎൽഎ അരവ ശ്രീധറിനെതിരെ ​​ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് സർക്കാർ ഉദ്യോഗസ്ഥയായ യുവതി രം​ഗത്ത്. വിവാഹവാഗ്ദാനം നൽകി ഒരു വർഷത്തിലേറെയായി എംഎൽഎ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും അഞ്ച് തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് വിവാഹതയായ യുവതി വീഡിയോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ യുവതി എംഎൽഎയുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

എന്നാൽ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ച് എംഎൽഎ രംഗത്തെത്തി. യുവതിയുടെ വെളിപ്പെടുത്തൽ പ്രകാരം, 2024-ൽ റെയിൽവേ കോടൂർ മണ്ഡലത്തിൽ നിന്ന് അരവ ശ്രീധർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചൂഷണം ആരംഭിച്ചത്. തന്നെ കാറിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡനം തുടർന്നുവെന്നും അവർ ആരോപിക്കുന്നു.

“ഗർഭച്ഛിദ്രം നടത്തിയാൽ നീയും കുടുംബവും സുരക്ഷിതമായിരിക്കും, അല്ലെങ്കിൽ എന്നെക്കുറിച്ച് നിനക്കറിയാമല്ലോ” എന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും തന്റെ ഭർത്താവിനെ വിളിച്ച് വിവാഹമോചനം ആവശ്യപ്പെടാൻ എംഎൽഎ സമ്മർദ്ദം ചെലുത്തിയതായും യുവതി വീഡിയോയിലൂടെ ആരോപിച്ചു.

അതേസമയം ഈ ആരോപണങ്ങളെല്ലാം എംഎൽഎ ശക്തമായി നിഷേധിച്ചു. തനിക്കെതിരെ പ്രചരിക്കുന്നത് ഡീപ്‌ഫേക്ക് വീഡിയോകളും ദുഷ്പ്രചാരണങ്ങളുമാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 2021 മുതൽ മൂന്ന് വർഷം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച കാലയളവിൽ താൻ ഏതെങ്കിലും തെറ്റ് ചെയ്തതായി ആർക്കെങ്കിലും തെളിയിക്കാനാകുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. പവൻ കല്യാണിന്റെ ആദർശങ്ങൾ പിന്തുടരുന്ന താൻ മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും കഴിഞ്ഞ ആറുമാസമായി താൻ നിരന്തരമായ ഉപദ്രവം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് തന്റെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ രായപതി ശൈലജ പരാതി ഉന്നയിച്ച യുവതിയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും റിപ്പോർട്ട്.

BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026
BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026