BREAKING NEWS

ഭര്‍ത്താവുമായി നിരന്തരം വഴക്ക്, പത്ത് മാസം പ്രായമായ കുഞ്ഞിന് എലിവിഷം നല്‍കി 27കാരി ജീവനൊടുക്കി, മരണവാര്‍ത്തയറിഞ്ഞ് യുവതിയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

· · 1 min read
Share: Copied!

ഹൈദരാബാദ്: പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ജീവനൊടുക്കി. 27 വയസുള്ള സുഷ്മിതയാണ് മകൻ അ​ശ്വന്ത് നന്ദൻ റെഡ്ഡിക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വഴക്കിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഭർത്താവ് യശ്വന്ത് റെഡ്ഡിയും സുഷ്മയും നിരന്തരമായി വ​ഴക്കിടാറുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.

ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി. കുടുംബത്തിലെ പരിപാടിക്ക് സാധനങ്ങൾ വാങ്ങുന്നതിനായി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു സുഷ്മിത. അവിടുന്ന് കുഞ്ഞി​നെയും കൊണ്ട് മുറിയിൽ പോയ സുഷ്മിത കുട്ടിക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കതക് തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുഷ്മിതയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെയും പേരക്കുട്ടിയെയും അബോധാവസ്ഥയിൽ കണ്ട് തകർന്ന സുഷ്മിതയുടെ അമ്മ ലളിതയും ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമികാന്വേഷണത്തിൽ ഭർത്താവുമായുള്ള വഴക്കാണ് കാരണ​മെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ട്.

BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026