BREAKING NEWS

ആ ഒന്ന് ബിജെപിക്ക് ഇമ്മണി ബല്യ ഒന്ന്!! കർണാടകത്തിൽ ബിജെപി പയറ്റിയ തന്ത്രമെടുത്ത് സിപിഎമ്മും കോൺ​ഗ്രസും തിരിച്ചടിക്കുമോ? വിഴിഞ്ഞം പ്രതീക്ഷയില്ല… രക്ഷ സ്വതന്ത്രന്മാർ മാത്രം!! തലസ്ഥാനത്ത് അപകടം കൺമുന്നിൽക്കണ്ട് ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒരു സ്വതന്ത്രനെയെങ്കിലും കയ്യിൽ കിട്ടിയില്ലെങ്കിൽ പണി പാളും….കേവല ഭൂരിപക്ഷം തികയ്ക്കാൻ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവർക്കു പിന്നാലെ ബിജെപി. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു ഒട്ടും പ്രതീക്ഷയില്ലാത്ത വാർഡ് ആണ്. ഇതോ‌ടെ കർണാടകയിൽ ബിജെപി പരീക്ഷിച്ച് വിജയിച്ച തന്ത്രം മറുപക്ഷം എടുത്തുപ്രയോ​ഗിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. സ്വതന്ത്രരിൽ ഒരാളെ മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച ശേഷം എൽഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാൻ നിലവിലെ സാഹചര്യത്തിൽ ബിജെപി തയാറാകില്ല.

അതിനാൽ രണ്ട് സ്വതന്ത്രരിൽ ഒരാളെയെങ്കിലും ഒപ്പം കൂട്ടാനാണു ബിജെപിയുടെ പരിശ്രമം. ഇതിന്റെ ഭാ​ഗമായി ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചർച്ച നടത്തി. അതേസമയം, പാർട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാർഡിൽ വിജയിച്ച എസ്. സുധീഷ് കുമാറിനെ ഒപ്പം കൂട്ടാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണനാണ് രണ്ടാമൻ. ഇയാളുമായി ബിജെപിയും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയ 100 ൽ 50 വാർഡ് ബിജെപി നേടി. എൽഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപിക്ക് കോർപറേഷൻ ഭരിക്കാം. എന്നാൽ കേവല ഭൂരിപക്ഷനു വേണ്ട ആ ഒന്ന് ബിജെപിക്ക് കല്ലുകടിയായി മുന്നിലുണ്ട്. അതിനാൽ അംഗ സംഖ്യ 51 ആക്കാൻ സ്വതന്ത്രരുടെ പിന്തുണയ്ക്കുള്ള ശ്രമവും നടക്കുന്നുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടു ദ്രുവങ്ങളിൽ നിൽക്കുന്ന എൽ‍ഡിഎഫും യുഡിഎഫും ഒരുമിക്കാൻ സാധ്യതയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾ ഇരു മുന്നണികൾക്കും പിന്തുണ നൽകിയാൽ തിരിച്ചടിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളെ മേയർ സ്ഥാനത്തു നിർത്തി പുറത്തു നിന്ന് പിന്തുണ നൽകിയാൽ എൽഡിഎഫ്– യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായി ഉന്നയിക്കാനും കഴിയില്ലതാനും.

ബിജെപിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനും കരമന അജിത്തിനുമാണ് മേയർ സ്ഥാനത്തേക്ക് മുൻഗണന. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും അഭിപ്രായം തേടിയ ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. മുൻ‍ ഡിജിപി ആർ. ശ്രീലേഖയും പരിഗണനയിലുണ്ടെങ്കിലും ഡപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ രണ്ട് സുപ്രധാന തസ്തികകളിലേക്കും വനിതകൾക്ക് അവസരം കൊടുക്കുമോയെന്നതും കേന്ദ്ര തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതേസമയം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും അറിയിച്ചുകഴിഞ്ഞു.

ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടത്… എന്റെ വീട്ടിലും പെണ്ണുങ്ങളുണ്ട്, അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണ്!! രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടി വരും, ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി… കടുത്ത സ്ത്രീവിരുദ്ധ പ്രസം​ഗവുമായി സിപിഎം നേതാവ്, കയ്യടിച്ച് അനുയായികൾ

BREAKING NEWS
തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി... ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത...
19 Oct 2026
BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ... പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്... ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
19 Oct 2026
BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026