BREAKING NEWS

ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്’ മുതല്‍ ‘നിര്‍മാല്യം’ വരെ; ഇന്ന് ഐഎഫ്എഫ്‌കെയില്‍ 72 ചിത്രങ്ങള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: 30-ാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 72 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിര്‍മാല്യം’, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ ഓസ്‌കാര്‍ ചിത്രം ‘8 ആന്‍ഡ് ഹാഫ്’, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ’ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്’ എന്നിവ പ്രദര്‍ശിപ്പിക്കും.

ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ഒന്നായ ജിറി മെന്‍സലിന്റെ ‘ക്ലോസ്ലിവാച്ചഡ് ട്രെയ്ന്‍സ്’ വൈകീട്ട് മൂന്നുമണിക്ക് ന്യൂ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ജര്‍മന്‍ അധിനിവേശകാലത്തെ ചെക്കോസ്ലോവാക്യയില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒരു റെയില്‍വേസ്റ്റേഷനില്‍ ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് ഓസ്‌കാര്‍ നേടിയ ഈ ചിത്രം.

2025 കാനില്‍ തിളങ്ങിയ ‘ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്‌ലെമിംഗോ’ വൈകീട്ട് ആറിന് ശ്രീ പദ്മനാഭ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഡീഗോ സെസ്‌പെഡസ് സംവിധാനംചെയ്ത ചിത്രം മഹാമാരിക്കിടെ അതിജീവനത്തിനായി പോരാടുന്ന 12-കാരിയുടെ കഥയാണ്.

വിയറ്റ്‌നാംയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നമോഷണത്തിന്റെ കഥയാണ്കെല്ലി റെയ്ച്ചര്‍ട്ടിന്റെ ‘ദി മാസ്റ്റര്‍മൈന്‍ഡ്’. മാതൃത്വത്തിന്റെ സങ്കീര്‍ണതകളും പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനും കേന്ദ്രവിഷയങ്ങളായ ലിയെന്‍ റാംസെയുടെ ‘ഡൈ മൈ ലൗ’ രാത്രി 8.45-ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026