BREAKING NEWS

കോൺ​ഗ്രസ് ഒരിക്കലും വേട്ടക്കാരന് ഒപ്പമല്ല- ചെന്നിത്തല, സർക്കാർ അപ്പീലിന് പോകണം, കോൺ​ഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പം- സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ട- രാജ് മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശിനെ തള്ളി കെപിസിസി

· · 1 min read
Share: Copied!

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു രം​ഗത്തെത്തിയ യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടായിരുന്നു കെപിസിസിയുടെ പ്രതികരണം. കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനയ്ക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതുപോലെ അടൂർ പ്രകാശിൻറെ പ്രസ്താവന വ്യക്തിപരമാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസനും പറഞ്ഞു. കോൺ​ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺ​​ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരൻറെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്ന് പറഞ്ഞ അടൂർ പ്രകാശ് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമാക്കി. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു യുഡിഎഫ് കൺവീനറുടെ ഈ പ്രതികരണം.

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026