BREAKING NEWS

‘ഒന്നും അവസാനിച്ചിട്ടില്ല, ചെയ്ത തെറ്റിന് ഇസ്രയേലിന് തക്കതായ മറുപടി തരും’!! മുതിർന്ന സൈനിക മേധാവിയും മകനും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂതികൾ

· · 1 min read
Share: Copied!

സന: ഓ​ഗസ്റ്റ് 28ന് യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക മേധാവിയും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. യെമൻ സായുധ സംഘമായ ഹൂതികളാണ് പ്രസ്താവനയിലൂടെ തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഗമാരിയും അദ്ദേഹത്തിന്റെ 13കാരനായ മകൻ ഹുസൈനും കൊല്ലപ്പെട്ടുവെന്നാണ് ഹൂതികൾ പ്രതികരിച്ചു.

എന്നാൽ ഇസ്രയേലുമായുള്ള പ്രശ്‌നങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൂതികൾ, ചെയ്ത തെറ്റിന് ഇസ്രയേലിന് തക്കതായ മറുപടി ലഭിക്കുമെന്നും പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. യെമൻ തലസ്ഥാനമായ സനയിൽ ഉന്നത ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് ആഗസ്റ്റ് 28ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിലാണ് അൽ ഗമാരി കൊല്ലട്ടെതെന്നാണ് അറിയുന്നത്.

അന്നത്തെ ആക്രമണത്തിൽ ഹൂതി വിമതർ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ രഹാവി കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഹൂതി സർക്കാർ പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. അൽ ഗമാരിയുടെ മരണവിവരം ഹൂതികൾ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തെത്തി. അൽ ഗമാരി തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പ്രഖ്യാപിച്ചു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് ഭീഷണിയേയും നേരിടാനായി ഞങ്ങൾ ഇതുപോലെതന്നെ ചെയ്യും എന്ന ഭീഷണിയും ഹൂതികൾക്ക് നേരെ കാറ്റ്‌സ് നടത്തി. അതേസമയം അതിക്രൂര ആക്രമണം എന്നാണ് ഹൂതികൾ ഇസ്രയേൽ ആക്രമണത്തെകുറിച്ച് പ്രസ്താവനയിൽ പറയുന്നത്.

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026