BREAKING NEWS

ചോദ്യക്കടലാസിൽ കൊടും ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും പേരുകൾ, വാളും കൈത്തോക്കിൽ നിന്ന് വെടിയുണ്ട തെറിക്കുന്ന ചിത്രങ്ങളും, ഒമ്പതാംക്ലാസുകാരന്റെ ചോദ്യപേപ്പർ കണ്ട് ഞെട്ടി അധ്യാപിക, സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

· · 1 min read
Share: Copied!

കണ്ണൂർ: ഒമ്പതാംക്ലാസ് വിദ്യാർഥി പരീക്ഷാ ചോദ്യക്കടലാസിൽ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്നന്വേഷിക്കാൻ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥി ഈ മാസം നടന്ന പാദവാർ‌ഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഭീകരസംഘടനകളുടെ പേരുകൾ എഴുതിയത്.

കൈത്തോക്കിൽനിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങൾക്കൊപ്പമാണ് ഭീകരസംഘടനകളുടെ പേരുകൾ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലെഴുതിയത്. സ്കൂൾ അധികൃതർ സംഭവം അറിയിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കും. പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന കുട്ടി തീവ്രവാദസംഘടനകളുടെ പേരുകൾ കൃത്യമായി എങ്ങനെ മനസ്സിലാക്കിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ചോദ്യക്കടലാസിന്റെ വലതുഭാഗത്ത്‌ ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പേരും ഇടതുഭാഗത്ത്‌ ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ്‌ എഴുതിയിരിക്കുന്നത്. ഒരിടത്ത് മൊസാദ് എന്നും. പേരിന് നേരേതാഴെ തോക്കിൽനിന്ന് വെടിയുണ്ട ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്.

ഹമാസ്, ഹൂതി, ലഷ്‌കർ ഇ ത്വയിബ എന്നീ പേരുകൾ വലിയ അക്ഷരത്തിൽ എഴുതി. പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയത്ത് കുട്ടികൾ പലരും ചോദ്യക്കടലാസ് വായനയിൽ മുഴുകിയപ്പോൾത്തന്നെ ഈ കുട്ടി ചോദ്യക്കടലാസിൽഎന്തൊക്കെയോ എഴുതിത്തുടങ്ങിയിരുന്നു. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിക്കാതെ വിദ്യാർഥി ചോദ്യക്കടലാസിൽ കുത്തികുറിച്ചുകൊണ്ടിരുന്നു. ഉത്തരക്കടലാസ് തിരിച്ചുവാങ്ങുന്ന സമയത്ത് സംശയംതോന്നിയ അധ്യാപിക ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും കണ്ടത്. പിന്നീട് പ്രഥമാധ്യാപകനോടും സഹപ്രവർത്തകരോടും കാര്യങ്ങൾ പറഞ്ഞു. വിദ്യാർഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദമാക്കിയശേഷമാണ് പോലീസിൽ വിവരമറിയിച്ചത്.

BREAKING NEWS
അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു........... ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍
13 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് മുൻപോട്ട് വലിച്ചു, താന്‍ പടികളിലേക്ക് മുഖമടിച്ച് വീണു, ക്യാമറാമാനെയും തന്റെ ദേഹത്തേക്ക് തള്ളിയിട്ടു, ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക
13 Oct 2026
BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026
BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026