BREAKING NEWS

കേരളത്തിലെ നോർത്ത് ഇന്ത്യൻ തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി, , ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപീകരിക്കും

· · 1 min read
Share: Copied!

കൊല്ലം: മറുനാടൻ തൊഴിലാളികൾക്കായി ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കുന്നു. പോഷക സംഘടനകളായ വിവിധ മോർച്ചകൾക്കു പുറമേ പാർട്ടിക്കു കീഴിലുള്ള സെല്ലുകളുടെ കൂട്ടത്തിൽ, ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപീകരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവനാണ് ചുമതല.ബംഗാൾ, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി പ്രധാന കക്ഷിയായി വളർന്ന സാഹചര്യത്തിലാണ് അവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

അതത് സംസ്ഥാനങ്ങളിലെ പാർട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ള പാർട്ടിപ്രവർത്തകരുടെ പട്ടിക തയ്യാറാക്കും. ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20 സെല്ലുകൾ ബിജെപിക്ക് ഇപ്പോഴുണ്ട്. മറുനാടൻ തൊഴിലാളികൾക്കും പെൻഷൻകാർക്കുമാണ് പുതിയ സെൽ വരുന്നത്.

ജില്ലാ ഘടകങ്ങൾവരെ മാത്രമുള്ള ഈ സെല്ലുകൾക്ക് താഴേത്തട്ടിൽവരെ ഘടകങ്ങൾ രൂപവത്കരിക്കാനും ബിജെപി സംസ്ഥാന കോർ കമ്മിറ്റി തീരുമാനിച്ചു. പരസ്യമായി രാഷ്ട്രീയമില്ലാത്ത പ്രമുഖരെ പാർട്ടിനേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായി സെല്ലുകളെ മാറ്റുകയാണ് ലക്ഷ്യം. ഓരോ സെല്ലിനും സംസ്ഥാനത്ത് ഒരു കൺവീനർ, രണ്ട് കോ-കൺവീനർമാർ, പത്ത് അംഗങ്ങൾ എന്നിങ്ങനെ 13-അംഗ കമ്മിറ്റിയാണ് നിലവിൽവരിക. ജില്ലാ-മണ്ഡലംതലത്തിലും അതത് തൊഴിൽമേഖലയിലുള്ളവരെ കണ്ടെത്തി സെല്ലുകൾ സംഘടിപ്പിക്കാനാണ് നിർദേശം.

BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026