BREAKING NEWS

വീണ്ടും പാരവച്ച് ഇളയരാജ… അനുമതിയില്ലാതെ പാട്ടുകൾ ഉപയോ​ഗിച്ചു, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കി

· · 1 min read
Share: Copied!

ചെന്നൈ: അജിത്ത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നീക്കം. താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതായി ഇളയരാജ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെറ്റ്ഫളിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഗുഡ് ബാഡ് അഗ്ലിയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

തന്റെ അനുമതിയില്ലാതെയാണ് ഈ പാട്ടുകള്‍ ഉപയോഗിച്ചതെന്നും അഞ്ച് കോടി നഷ്ടപരിഹാരം തരണമെന്നുമാണ് ഇളയരാജ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അതേസമയം പാട്ടുകളുടെ പകര്‍പ്പവകാശം ഉള്ളവരില്‍ നിന്നും അനുവാദം വാങ്ങിയെന്നായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളുടെ വാദം.

മൈത്രി മൂവീസ് നിര്‍മിച്ച് ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഒത്ത റൂബ താരേന്‍, ഇളമൈ ഇദോ ഇദോ, എന്‍ ജോഡി മഞ്ച കുരുവി എന്നീ ഇളയരാജ പാട്ടുകളാണ് സിനിമയിലുള്ളത്. ചിത്രത്തില്‍ ഈ പാട്ടുകള്‍ വരുമ്പോള്‍ തിയേറ്ററില്‍ വിലയ സ്വീകരണം ലഭിച്ചിരുന്നു.ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ ആണ് സിനിമയുടെ പ്രദര്‍ശനം വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് നെറ്റ്ഫളിക്‌സില്‍ നിന്നും സിനിമ നീക്കം ചെയ്തത്.

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026