BREAKING NEWS

ഭരണഘടനാ അനുകൂല മുദ്രാവാക്യങ്ങളോടെ സ്വീകരണം, ഒൻപതു ദിവസങ്ങൾക്കു ശേഷം കന്യാസ്ത്രീകൾ പുറത്തിറങ്ങി, പോവുക സമീപത്തുള്ള മഠത്തിലേക്ക്

· · 1 min read
Share: Copied!

ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ 9 ദിവസങ്ങൾക്കുശേഷം ജയിലിന് പുറത്തിറങ്ങി. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇരുവരും ജയിൽ മോചിതരായത്. ജയിലിനു മുൻപിൽ നിന്ന് ഇരുവരേയും സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസ്- ഇടത് എംപിമാരും എംഎൽഎമാരും ബിജെപി നേതാക്കളും ബന്ധുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യസ്ത്രീമാരെ സ്വീകരിച്ചത്.

അതേസമയം അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഇന്നു ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സന്തോഷം പങ്കുവെയ്ക്കാൻ നിരവധിപേരാണ് ജയിലിന് മുന്നിലെത്തിയത്. ഇനി ഇരുവരും സമീപത്തെ കന്യാസ്ത്രീ മഠത്തിലേക്കാണ് പോകുന്നത്.

കഴിഞ്ഞ വെള്ളിയാഴചയാണ് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ അറസ്റ്റിലായത്. മൂന്നു പെൺകുട്ടികളെ ജോലിസ്ഥലത്താക്കാൻ പോവുകയായിരുന്ന ഇരുവരേയും ഒരു പറ്റം ബജ്‌റംഗ്ദൾ പ്രവർത്തകർ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.

ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ ഇരുവർക്കുമെതിരെ ​​പത്തുവർഷം വരെ തടവുലഭിക്കാവുന്ന ​ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

സർക്കാർ വാദം നിലനിൽക്കില്ല, കൂടെയുണ്ടായിരുന്ന യുവതി മതപരിവർത്തകയായത് അഞ്ചാമത്തെ വയസിൽ- അഭിഭാഷകൻ!! 9 ദിവസങ്ങൾക്കു ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാടും- എംപിമാർ

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026