BREAKING NEWS

മതപരിവർത്തനം തിരിച്ചറിഞ്ഞതു ആധാർ കാർഡിലെ പേര്, നെറ്റിയിലെ സിന്ദൂരം കണ്ടിട്ട്!! ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും തല്ലും, ഇതു പോലീസിന്റെ മാത്രമല്ല ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വം- തീവ്ര ഹിന്ദു സംഘടന നേതാവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ. പെൺകുട്ടികളുടെ ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് താൻ ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിൻറെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്- ജ്യോതി ശർമ പറഞ്ഞു.

അതുപോലെ താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെയാണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമയുടെ മുന്നറിയിപ്പ്.

തങ്ങൾ ചെല്ലുമ്പോൾ കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിനുള്ള എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ജ്യോതി ശർമ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്നും ജ്യോതി ശർമ പറഞ്ഞു.

താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ആവശ്യമെങ്കിൽ മർദിക്കും. താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും പോലീസ് തൻറെ കൂടെയില്ലെന്നും ജ്യോതി ശർമ  പറഞ്ഞു.

നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകം- വിദേശകാര്യ മന്ത്രാലയം

BREAKING NEWS
“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ... രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു,...
20 Oct 2026
BREAKING NEWS
ഏറെനാൾ പ്രവാസിയായിട്ട് നാട്ടിൽ തിരിച്ചെത്തിയത് അടുത്തിടെ, ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നിയന്ത്രണം വിട്ട് തേഴേക്കു വീണു, യുവാവിന് ദാരുണാന്ത്യം
20 Oct 2026
BREAKING NEWS
മുൻ വൈരാ​ഗ്യം, 16 കാരനെ ക്രൂരമായി മർദ്ദിച്ച് ആ ദ്യശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
20 Oct 2026
BREAKING NEWS
കാറിൽ എംഡിഎംഎയുമായി വരുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടറിലും മറ്റു രണ്ടു കാറുകളിമിടിച്ച് അപകടം, പരുക്കേറ്റ ബൈക്ക് യാത്രികനെ ആംബുലൻസിൽ കയറ്റുന്നതിനെ അതിൽ കയറി ഡ്രൈവർ നൈസായി മുങ്ങി
20 Oct 2026