BREAKING NEWS

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ”ഒരു റൊണാൾഡോ ചിത്രം” 25ന് തിയേറ്ററുകളിൽ

· · 1 min read
Share: Copied!

കൊച്ചി: അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ”ഒരു റൊണാൾഡോ ചിത്രം”.

അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ റിനോയ് കല്ലൂർ.

ഫുൾഫിൽ സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരക്കൽ, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം ദീപക് രവി, ലിറിക്‌സ് ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബൈജു ബാലൻ,അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അൻസാദ്, കളറിസ്റ്റ് രമേഷ് അയ്യർ, പിആർഒ പ്രജീഷ് രാജ് ശേഖർ, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷൻസ്: ബ്ലാക്ക് ഹാറ്റ് മീഡിയപ്രൊമോഷൻസ്. സ്റ്റിൽസ് ടോം ജി ഒറ്റപ്ലാവൻ.

BREAKING NEWS
തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി... ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത...
19 Oct 2026
BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ... പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്... ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
19 Oct 2026
BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026