ലഖനൗ: യുലവതി തൻറെ കാമുകൻറെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയെന്ന് പരാതി. ഉത്തർപ്രദേിലെ ഖലീലാബാദ് കോട്വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാ. ണ് സംഭവം ഒരു ഇരുവരും തമ്മിൽ എന്തോ പ്രശ്നത്തെ ചൊല്ലിതർക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് സംഭവമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖലീലാബാദ് കോട്വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരൻ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടിൽ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിൻറെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ഇയാൾക്ക് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ആറ് വർഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവതി, വികാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
വീട്ടിലെത്തിയതിന് പിന്നാലെ മകൻ ബോധരഹിതനായെന്ന് വികാസിൻറെ അമ്മ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. യുവതി കരുതിക്കൂട്ടി മകനെ അക്രമിക്കുകായിരുന്നെന്നും അവർ ആരോപിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ പോലീസിൽ ഔദ്ധ്യോഗീക പരാതികളൊന്നും നൽകിയിട്ടില്ലെന്ന് കോട്വാലി പൊലീസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.