BREAKING NEWS

നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, ബ്യൂമെർകും ആൽഫാ ഹോസ്പൈസും കൈകോർത്തു

· · 1 min read
Share: Copied!

തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും കൈകോർത്തു. ഇരു ‌ടീമിന്റെയും സഹകരണത്തിലൂടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും. 2024 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാർച്ച് വരെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ധനസഹായം നൽകും.

ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകൾ പൂർത്തിയാക്കി കഴിഞ്ഞു. “പരമാവധി നിർധന രോഗികളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.

രോഗികൾക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. തൃശ്ശൂർ എടമുട്ടത്താണ് ആൽഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. “സാമ്പത്തിക പരാധീനത കാരണം ചികിത്സ ലഭിക്കാത്ത ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്,” ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ എം നൂറുദ്ധീൻ വ്യക്തമാക്കി.

ഫിസിയോതെറാപ്പിയും ഡയാലിസിസും ഉൾപ്പെടെയുള്ള സമഗ്ര പരിചരണത്തിലൂടെ ഗുരുതര രോഗികളുടെ ജീവിതം സുഗമമാക്കുന്നതിൽ ആൽഫാ ഹോസ്പൈസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലുള്ള രോഗികൾക്ക് ഈ സഹകരണം വലിയൊരു സഹായമായി മാറിയിരിക്കുകയാണ്. ഈ സഹായം ആവശ്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0480 2837100, 9539983398.

BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026