BREAKING NEWS

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു, ആർജെ ബാലാജി- സൂര്യാ ചിത്രം “കറുപ്പ്”: ടൈറ്റിൽ പോസ്റ്റർ റിലീസായി

· · 1 min read
Share: Copied!

ആർജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്മാൻ ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്തത്‌.

കറുപ്പിന്റെ അവസാനഘട്ട ചിത്രീകരണത്തിലും പോസ്റ്റ്- പ്രൊഡക്ഷനിലും ടീം ഒരേസമയം പ്രവർത്തിക്കുന്നു. നിർമ്മാതാക്കൾ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനത്തിൽ ആഘോഷിക്കാൻ പറ്റിയ ഒരു ചിത്രമാണ് കറുപ്പ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൽ നിന്നുള്ള റിലീസ് തീയതിയും മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളും വരും നാളുകളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പ്രേക്ഷകർക്കും സൂര്യാ ആരാധകർക്കും തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും കറുപ്പ്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് : പ്രതീഷ് ശേഖർ.

BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026
BREAKING NEWS
സിപിഐ (എം) സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറി, മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു, എം വി ഗോവിന്ദന് ഔചിത്യ ബോധമില്ല, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയത് അയാളുടെ നിലപാടുകള്‍ കൊണ്ട്, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സൂക്ഷ വിമര്‍ശനം
17 Oct 2026
BREAKING NEWS
സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ
17 Oct 2026
BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026