BREAKING NEWS

ആദ്യമായി മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കല്യാണി പ്രിയദർശനും നസ്‌ലനും

· · 1 min read
Share: Copied!

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിൻ്റെ ലോഗോ റിലീസ് ചെയ്യുന്നത്. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്. ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലവും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിൻ്റെ പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യത്തിൻ്റെ സൂചനയും ഇത് നൽകുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ പുറത്ത് വിടും. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ കുറച്ചു നാളുകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.
ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോൾ നിർമ്മാതാവ് ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനൊപ്പം മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് എത്താനൊരുങ്ങുന്നത്.

മ്യൂസിക്: ജെയ്ക്‌സ് ബിജോയ്, ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

 

View this post on Instagram

 

A post shared by Wayfarer Films (@dqswayfarerfilms)

BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026
BREAKING NEWS
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി
15 Oct 2026
BREAKING NEWS
അഡ്വ. പി ജെ റസിയബീവി എഐസിസിയുടെ ഒബിസി വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
15 Oct 2026