BREAKING NEWS

ട്രംപ് മോദിയെ ഫോണിൽ വിളിച്ചു പറഞ്ഞു നരേന്ദ്രാ കീഴടങ്ങ്… പ്രധാനമന്ത്രി ഉടൻ യെസ് സർ… മോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണ് നരേന്ദ്ര മോദി അവസാനിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപ് മോദിയെ വിളിച്ച് നരേന്ദ്ര കീഴടങ്ങ് എന്ന് പറഞ്ഞെന്നും പ്രധാനമന്ത്രി യെസ് സർ പറഞ്ഞു അനുസരിച്ചു എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഭോപ്പാലിലെ പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയ്‌ക്കെതിരായുള്ള പരിഹാസം.

‘ബിജെപി, ആർഎസ്എസ് പ്രവർത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവർക്കുമേൽ ചെറിയ സമ്മർദം ചെലുത്തിയാൽ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാൽ മതി.. ഭയംകൊണ്ട് അവർ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചത്,’ രാഹുൽ പറഞ്ഞു.

ട്രംപിൽ നിന്നും നരേന്ദ്രജിയിൽ നിന്നും ഉടൻ കീഴടങ്ങാൻ ആഹ്വാനം വന്നു. ചരിത്രം ഇതിന് സാക്ഷിയാണ്. ഇതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സ്വഭാവമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് 1971ലെ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യ 1971-ൽ പാക്കിസ്ഥാനെ തകർത്തു എന്ന് രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബിജെപി വക്താവ് തുഹിൻ സിൻഹയും രംഗത്തെത്തി. രാഹുൽ ഗാന്ധി, പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും തുഹിൻ സിൻഹ പറഞ്ഞു.

BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026
BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026
BREAKING NEWS
കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടും, വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്??- കെ എം ഷാജഹാന്‍
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026