കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാ ൻ മുകേഷ് അംബാനി വ്യ ക്തമാക്കി. ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉ ത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പദ്ധതികളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ വരിക്കാരുടെ എ ണ്ണം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു. നോർ ത്ത് ഈസ്ററ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മു കേഷ് അംബാനി.