BREAKING NEWS

വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ച… മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് 44 കാരൻ

· · 1 min read
Share: Copied!

വാരണാസി: വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജോൻപൂർ സ്വദേശിനിയായ ആരതി പാൽ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു.

മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്നത്തിന്റെ പേരിൽ രാജു ആരതിയെ ക്രൂരമായി മർദ്ദിച്ചു.

പരുക്കേറ്റ ആരതിയെ നർപത്പുറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ചൗബേപൂർ എസ്എച്ച്ഒ ജഗദീഷ് കുസ്വാഹ പറഞ്ഞു. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026