BREAKING NEWS

യൂറിൻ പാസുചെയ്യാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യാത്രക്കാരന് ക്രൂര മർദ്ദനം, ഡ്രൈവർ വണ്ടി നിർത്തി, പക്ഷെ ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ ക്ലീനറുടെ വക പിന്നിൽ നിന്ന് ആക്രമണം

· · 1 min read
Share: Copied!

മലപ്പുറം: ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചതായി പരാതി. വഴിക്കടവ് സ്വദേശി അലൻ തോമസിനെയാണ് ബസ് ക്ലീനർ ആയുധമുപയോ​ഗിച്ച് മ‍ർദിച്ചത്. ബെംഗളൂരു- പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് പന്ത്രണ്ടാം തീയതി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു മർദനമേറ്റ അലൻ തോമസ്.

ഏകദേശം പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീന‍ർ അനീഷ് അതിന് വഴങ്ങിയില്ല. എന്നാൽ മൂത്രശങ്ക രൂക്ഷമായതോടെ ബസ് നിർത്തണമെന്ന് അലൻ വീണ്ടും ആവശ്യപ്പെട്ടതോടെ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു.

എന്നാൽ ഡ്രൈവർ സ്വമേധയാ ബസ് നി‍‍ർത്തിക്കൊടുക്കുകയായിരുന്നു. തുടർന്ന് 7:30ന് നിലമ്പൂരിൽ ബസ് എത്തുകയും അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്ലീനർ അനീഷ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും അലൻ പറഞ്ഞു. ക്ലീനറുടെ ആക്രമണത്തിൽ നിലത്ത് വീണ അലനെ ഇയാൾ വീണ്ടും മർദിക്കുകയായിരുന്നു. തന്റെ ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ ആരോപിച്ചു. സംഭവത്തിൽ ബസിന്റെ ക്ലീനർ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

15 കിലോ തൂക്കമുള്ള ചോക്ലേറ്റ്, ക്രീം ബിസ്‌ക്കറ്റുകളിൽ എംഡിഎംഎ, 34 കിലോ ഹൈബ്രിഡ് കഞ്ചാവ്!! 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു യുവതികൾ കരിപ്പൂരിൽ പിടിയിൽ

BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026