BREAKING NEWS

മദ്യപിക്കുമ്പോൾ വെള്ളം ചോദിച്ചു, നൽകാൻ വിസമ്മതിച്ച ആറുവയസുകാരനെ ക്രൂരമായി മർദിച്ചു, അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ കുട്ടിയുടെ തല ചുമരിൽ ഇടിച്ച കൊലപ്പെടുത്തി പിതാവ്

· · 1 min read
Share: Copied!

ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ മകൻ വെള്ളം എടുത്തുകൊടുക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ക്രൂരമായി അടിച്ചത്. സംഭവത്തെ തുടർന്ന് ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

മാരകമായ പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മെയ് ആറിനാണ് സംഭവം. അന്നേദിവസം ജോലി ഇല്ലാതിരുന്നതിനാൽ ഇയാൾ നേരത്തേ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയിൽ മകനോട് വെള്ളം എടുത്തുതരാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല.

പ്രകോപിതനായ ഇയാൾ മകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇത് അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് കുട്ടി പറഞ്ഞതോടെ ഇയാളുടെ നിയന്ത്രണം വിട്ടു മകനെ ക്രൂരമായി മർദ്ദിച്ചു. പല തവണ ചുമരിൽ തല ഇടിച്ചതോടെ കുട്ടിയുടെ ബോധം പോയി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്.

BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026
BREAKING NEWS
അർജന്റീന ഇടപാടിൽ സ്പോൺസറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവികൾ- രേഖകൾ ദുരുപയോഗം ചെയ്തു, സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി- എസ്ഐടി... മുൻ കായികമന്ത്രിക്കെതിരെ കേസെടുക്കാൻ ​ഗവർണറുടെ അനുമതി
12 Nov 2026
BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026