BREAKING NEWS

കടുത്ത തീരുമാനങ്ങളിലേക്ക്- ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കി, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും- പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസം ബുധനാഴ്ച രാത്രി 9 മുതൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ നിടപാട് കടുപ്പിച്ച് ഇന്ത്യ. രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഇന്ത്യൻ വ്യോമസേന തയാറായി കഴിഞ്ഞു. മേഖലയിൽ ബുധനാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ 3 മണിവരെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ഈ സമയത്ത് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും വ്യോമസേനാ അധികൃതർ നിർദേശിച്ചു.

അതേസമയം ബുധനാഴ്ച രാജ്യത്തു മോക്ട്രിൽ സംഘടിപ്പിക്കും. രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിൽ മോക്ഡ്രിൽ നടത്തുന്നതിനൊപ്പമാണ് അതിർത്തിയിൽ വൻ വ്യോമാഭ്യാസത്തിന് സേന ഒരുങ്ങുന്നത്. കൂടാതെ സിന്ധുനദി ജല കരാർ മരവപ്പിക്കലിൽ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ഇന്ത്യയുടെ വെള്ളം രാജ്യത്തിന് ഉള്ളത് തന്നെയെന്നാണ് ഒരു ഹിന്ദി ചാനൽ പരിപാടിയിൽ നരേന്ദ്ര മോദി പറഞ്ഞത്. ‘‘ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. എന്നാൽ, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും.’’ – മോദി വ്യക്തമാക്കി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മോദി – ഡോവൽ കൂടിക്കാഴ്ച.

റിപ്പോ‍ർട്ട് എവിടെയെന്ന് കോടതി..? സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അമ്പേഷണ ഉദ്യോ​ഗസ്ഥൻ.., കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി; എഡിജിപി അജിത്കുമാറിനെതിരായ കേസിൽ ഹരജിക്കാരന്റെ മറുപടിയും കോടതിക്ക് തൃപ്തിയായില്ല…

BREAKING NEWS
രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് മുൻപോട്ട് വലിച്ചു, താന്‍ പടികളിലേക്ക് മുഖമടിച്ച് വീണു, ക്യാമറാമാനെയും തന്റെ ദേഹത്തേക്ക് തള്ളിയിട്ടു, ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക
13 Oct 2026
BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026
BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് 5 വർഷവും 2 മാസവും തടവ്, 76,000 രൂപ പിഴ
13 Oct 2026