ലഖ്നൗ: ഉത്തർപ്രദേശിൽ സം സാരശേഷിയും കേൾവിശക്തി യുമില്ലാത്ത പ്രായപൂർത്തിയാ കാത്ത പെൺകുട്ടി ബലാത്സം ഗത്തിനിരയായി. ചൊവ്വാഴ്ച വൈകുന്നേരം പതിനൊന്നുകാ രിയായ പെൺകുട്ടിയെ കാണാ തായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി യിരുന്നു.
തുടർന്ന് ബുധനാഴ്ച രാ വിലെ വയലിൽ നിന്ന് ഗുരുത രമായ പരിക്കുകളോടെ അബോ ധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂര മർദനത്തിനും ബലാത്സംഗത്തി നും പെൺകുട്ടി ഇരയാക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ പ്രദേശത്തെസിസിടിവി ദൃശ്യങ്ങളിൽ നിന്ന്24കാരൻ ഡാൻ സിങ്ങാണ്പ്രതിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ഉടൻ അറസ്റ്റ് ചെയ്തു.
പ്രതി പെൺകുട്ടിയെ മൂർച്ചയു ള്ള ആയുധം കൊണ്ട് ഉപദ്രവി ക്കുകയും മുഖത്തും സ്വകാര്യ ഭാ ഗങ്ങളിലും മുറിവേൽപ്പിക്കുകയും ചെയ്തതായി ഡോക്ടർ അഞ്ജു സിങ് പറഞ്ഞു. പോക്സോ നി യമപ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തി ട്ടുണ്ട്.