BREAKING NEWS

വാങ്കഡെയിലെ റണ്ണൊഴുക്കിന് തടയിടാൻ മലയാളി പയ്യൻ ഇറങ്ങുന്നു, ടോസ് നേടിയ മുംബൈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു

· · 1 min read
Share: Copied!

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. റൺസ് ഒഴുകുന്ന വാങ്കഡെ സ്റ്റേഡിയത്തിലാണ് മുംബൈ- കൊൽക്കത്ത മത്സരം. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത്‌. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചുവരവ് നടത്തിയേ മതിയാകൂ. മറുഭാഗത്ത്, ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത അക്കൗണ്ട് തുറന്നു കഴിഞ്ഞു.

രാജൂ… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

അതേസമയം അവസാന മത്സരത്തിൽ അസുഖത്തെ തുടർന്ന് വിട്ടുനിന്നിരുന്ന ഓൾ റൗണ്ടർ സുനിൽ നരെയ്ൻ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കും. താരത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതായി ടോസ് സമയത്ത് നായകൻ അജിങ്ക്യ രഹാനെ വ്യക്തമാക്കി. അതേസമയം, അശ്വനി കുമാർ, മലയാളി താരം വിഘ്നേഷ് പുത്തൂർ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മയെ സബ്സ്റ്റിറ്റ്യൂട്ടായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീമുകൾ ഇങ്ങനെ
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾട്ടൻ, വിൽ ജാക്സ് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, അശ്വിനി കുമാർ, വിഘ്നേഷ് പുത്തൂർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിങ്, ആൻക്രിഷ് രഘുവംശി, ആന്ദ്രെ റസ്സൽ, രമൺദീപ് സിങ്, സ്പെൻസർ ജോൺസൻ, ഹർഷിത് റാണ, വരുൺ ചക്രവർത്തി

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026