BREAKING NEWS

ചികിത്സയ്ക്കെത്തിയ യുവതിയോട് സംസാരിക്കാൻ അടുത്തുകൂടിയ മുൻ ഭർത്താവിന്റെ വക ആസിഡ് ആക്രമണം, മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് അലറിക്കരഞ്ഞുകൊണ്ട് പിൻതിരിഞ്ഞോടിയയെങ്കിലും പിന്നിൽ നിന്നും ആസിഡ് ഒഴിച്ചു, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

പേരാമ്പ്ര∙ ചെറുവണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു.
‌
ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

പ്ലാനെല്ലാം കിറുകൃത്യം, പക്ഷെ സിസിടിവി പണിതന്നു.., കാറിൽ നിന്ന് 40 ലക്ഷം മോഷണം പോയതല്ല… അടിച്ചുമാറ്റിയത്, തുമ്പായത് സിസിടിവിയിൽ പതിഞ്ഞ ശബ്ദം, ബന്ധു ഏൽപിച്ച പണം ചിലവായതോടെ മോഷണ നാടകം, 3 പേർ പിടിയിൽ

ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. പ്രതി പ്രശാന്ത് മേപ്പയ്യൂർ പോലീസിൽ കീഴടങ്ങി. പുറം വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026