BREAKING NEWS

മദ്യപിക്കുന്നതിനിടെ അക്രമാസക്തരായ യുവാക്കൾ ഹോസ്റ്റൽ ‌ഉപകരണങ്ങൾ തകർന്നു, പ്രശ്നം ചോദ്യംചെയ്യുന്നതിനിടെ കാറിന്റെ ബോണറ്റിലേക്കു വീണ യുവാവുമായി ലഹരി സംഘത്തിന്റെ യാത്ര, യുവാവിനെ കണ്ടുകിട്ടിയത് ഒരു കിലോമീറ്ററപ്പുറം റോഡരികിൽ പരുക്കേറ്റ നിലയിൽ

· · 1 min read
Share: Copied!

കൊച്ചി: കലൂർ എസ്ആർഎം റോഡിൽ ലഹരി ഉപയോഗിച്ച യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം. പുറത്തു നിന്നെത്തിയ നാലു യുവാക്കളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. കൂടാതെ നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഘം ഇയാളെ ബോണറ്റിൽ‍ വച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

പോക്സോ കേസ് പ്രതി, ലഹരിയ്ക്കടിമ, പണം ആവശ്യപ്പെട്ട് വീട്ടിൽ നിരന്തരം വഴക്ക്, സഹികെട്ട് അമ്മ മകനെ പോലീസിലേൽപ്പിച്ചു, പോലീസെത്തിയപ്പോൾ ബ്ലേഡ് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി, പ്രതിക്ക് ലഹരി കടത്തുകാരുമായി ബന്ധമെന്ന് പോലീസ്

നിരവധി യുവതി- യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകളാണ് ഇവിടെയുണ്ട്. അതിൽ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന ആളെ കാണാൻ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. സുഹൃത്തിന്റെ മുറിയിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും അക്രമാസക്തരാവുകയുമായിരുന്നു. ചെടിച്ചട്ടികൾ എറിഞ്ഞു പൊട്ടിക്കുകയും അക്വേറിയം തകർക്കുകയും ചെയ്ത ശേഷം പുറത്തിറങ്ങിയ ഇവർ ബഹളം കേട്ടെത്തിയ നാട്ടുകാരോടും കയർത്തു. ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ യുവാക്കൾ അക്രമാസക്തരായെന്നാണ് നാട്ടുകാർ പറയുന്നത്.

പത്താംക്ലാസ് ഇം​ഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു, കുത്തിയത് സ്കൂളിൽ നിന്ന് നേരത്തെ പുറത്താക്കിയ വിദ്യാർഥി

സംഭവം കണ്ട്നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരിൽ രണ്ടുപേർ ഇതു തടഞ്ഞു. ഇതിനിടെ കാർ മുന്നോട്ടെടുത്തപ്പോൾ‌ അതിലൊരാൾ ബോണറ്റിലേക്കു വീണു. പിന്നീട് സംഘം അയാളുമായി ഒരു കിലോമീറ്ററോളം കാറോടിച്ചു. പിന്നാലെയെത്തിയ നാട്ടുകാരാണ് വഴിയരികിൽ വീണു കിടക്കുന്ന നിലയിൽ കാറിന്റെ ബോണറ്റിൽ വീണയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇയാൾ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടുണ്ട്. അതേസമയം നാലംഗ സംഘത്തിലെ ഒരാൾക്ക് കാറിൽ കയറാൻ കഴിഞ്ഞില്ല. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026