LATEST UPDATES

ബ്രസീലിൽ വംശനാശം സംഭവിച്ച 41 അപൂർവ്വയിനം മക്കാവുകളെ പുനരവതരിപ്പിച്ച് ‘വൻതാര’

· · 1 min read
Share: Copied!

2000-ൽ കാട്ടിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച 41 സ്പിക്‌സിസ് മക്കാവുകളെ (സയനോപ്സിറ്റ സ്പിക്സി) ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്ററുമായി (GZRCC) സഹകരിച്ച് വൻ താരയുടെ അഫിലിയേറ്റ് ആയ ബെർലിൻ ആസ്ഥാനമായുള്ള അസോസിയേഷൻ ഫോർ ദി കൺസർവേഷൻ ഓഫ് ത്രെറ്റൻഡ് പാരറ്റ്സ് (ACTP) ബ്രസീലിലെ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് പുനരവതരിപ്പിക്കുകയാണ്.

സ്പിക്സ് മക്കാവുകൾ ബ്രസീലിൽ പുനരവതരിപ്പിക്കുന്നതിനായി അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാരയുടെ അനുബന്ധ സ്ഥാപനമായ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (GZRRC), അസോസിയേഷൻ ഫോർ ദി കൺസർവേഷൻ ഓഫ് ത്രെറ്റൻഡ് പാരറ്റ്സ് (ACTP) യുമായി കൈകോർത്തു. ഇതിന്റെ നാഴികക്കല്ലെന്നോണം ജർമ്മനിയിലെ ബെർലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തിൽ നിന്ന് 41 സ്പിക്സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി. വംശനാശം സംഭവിച്ച ഈ ജീവി വർഗത്തെ ബ്രസീലിലെ കാറ്റിംഗ ബയോമിലേക്ക് പുനഃസ്ഥാപിക്കുന്നതിന്നതിനായി വൻതാര എസിടിപിക്ക് വിദഗ്ദ്ധ മാർ​ഗനിർദ്ദേശവും നിർണായക സഹായങ്ങളും ഉറപ്പുനൽകുന്നു.

2022-ൽ 20 സ്പിക്സ് മക്കാവുകളെ വനത്തിൽ പുനരുജ്ജീവിപ്പിച്ചിരുന്നു , 20 വർഷത്തിലേറെയായി ആദ്യമായി വനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാഹചര്യമൊരുക്കിയ പ്രോഗ്രാമിന്റെ മുൻകാല വിജയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സുപ്രധാന നീക്കവും.

ബ്രസീലിലേക്ക് മാറ്റുന്നതിനായി തിരഞ്ഞെടുത്ത 41 സ്പിക്സ് മക്കാവുകളെ അവയുടെ വംശാവലിയും ആരോഗ്യവും കണക്കിലെടുത്താണ് തിരഞ്ഞെടുത്തത്. 23 പെൺമക്കാവുകളും 15 ആൺമക്കാവുകളും ലിംഗം നിശ്ചയിക്കപ്പെടാത്ത 3 കുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു ആ കൂട്ടം. കൈമാറ്റത്തിന് മുമ്പ്, പക്ഷികൾ ബെർലിനിലെ ഒരു ബ്രീഡിംഗ് ഫെസിലിറ്റിയിൽ 28 ദിവസത്തിലധികം ക്വാറന്റൈൻ നടത്തി, ബ്രസീലിന്റെ വന്യ പരിസ്ഥിതിയെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും രോഗങ്ങളിൽ നിന്ന് അവ മുക്തമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ പരിശോധനയും നടത്തി. ജനുവരി 28 ന്, പക്ഷികൾ ചാർട്ടേഡ് വിമാനത്തിൽ ബെർലിനിൽ നിന്ന് ബ്രസീലിലെ പെട്രോളിന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു, അതേ ദിവസം തന്നെ എത്തി. എത്തിയപ്പോൾ, അവയെ നേരിട്ട് ഒരു ക്വാറന്റൈൻ ഫെസിലിറ്റിയിലേക്ക് കൊണ്ടുപോയി.

“എസിടിപിയെ പ്രതിനിധീകരിച്ച്, സ്‌പിക്സ് മക്കാവ്സ് റീഇൻട്രൊഡക്ഷൻ പ്രോജക്റ്റിലേക്കുള്ള സംഭാവനയ്ക്ക് അനന്ത് അംബാനിക്കും വൻതാരയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അവരുടെ ഉദാരമായ സാമ്പത്തിക പിന്തുണയ്‌ക്ക് പുറമേ, വന്യജീവി വംശനാശം സംഭവിച്ച ഈ ജീവിവർഗത്തെ വിജയകരമായി വളർത്തുന്നതിൽ വൻതാര ഞങ്ങളുമായി പങ്കുവെച്ച വൈദഗ്ധ്യം വിലമതിക്കാനാവാത്തതാണ്.”എസിടിപിയുടെ സ്ഥാപകനായ മാർട്ടിൻ ഗുത്ത് പറഞ്ഞു.

 

BREAKING NEWS
പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് വിലക്ക്; ഡൽഹി സമര ചിത്രങ്ങൾ നീക്കാൻ നിർദേശം, വിവാദം
22 Oct 2026
BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026