ലോകത്ത് അതിവേ​ഗം വളരുന്ന മികച്ച 10 എലൈറ്റ് വെബ്സൈറ്റുകളിൽ ഒന്നായി വൺഇന്ത്യ…!! ഇന്ത്യയിൽ രണ്ടാമത്… Oneindia

ബെംഗളൂരു: ആ​ഗോളതലത്തിൽ ഏറ്റവും മികച്ച വള‍ർച്ച കൈവരിക്കുന്ന 10 എലൈറ്റ് വെബസൈറ്റുകളിലൊന്നായി വൺ ഇന്ത്യ ഇടംപിടിച്ചു. 2024 ഡിസംബറിൽ ആഗോളതലത്തിൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന 50 സൈറ്റുകളിൽ ഇടം നേടുകയും ചെയ്തു. ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യയിലെ മികച്ച ഡിജിറ്റൽ പ്രാദേശിക പോർട്ടലായ വൺഇന്ത്യ കൈവരിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ജനപ്രീതിയും വിശ്വാസവും ഇന്ത്യയിൽ അതിവേഗം വളരുന്ന രണ്ടാമത്തെ വെബ്സൈറ്റായി വൺഇന്ത്യ മാറി. ബഹുമാനപ്പെട്ട ബ്രിട്ടീഷ് ട്രേഡ് പബ്ലിക്കേഷനായ പ്രസ് ഗസറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെയും ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം സിമിലർവെബിൽ നിന്നുള്ള ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് ഈ അം​ഗീകാരം.

കഴിഞ്ഞ ഒരു വർഷമായി, വൺഇന്ത്യ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുകയും ഇന്ത്യൻ ഡിജിറ്റൽ മീഡിയ മേഖലയിൽ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തു. 10 ഭാഷകളിൽ ഉള്ളടക്കം വിതരണം ചെയ്ത് പ്രാദേശിക ഉപയോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പ്ലാറ്റ്ഫോം ബ്രേക്കിംഗ് ന്യൂസ്, വിനോദം, കായികം, ഓട്ടോമോട്ടീവ്, സാങ്കേതികവിദ്യ, ജീവിതശൈലി, യാത്ര, വ്യക്തിഗത ധനകാര്യം, വിദ്യാഭ്യാസം, വൈറൽ ട്രെൻഡുകൾ എന്നിവയുൾപ്പെടെ 10 വിഭാഗങ്ങളിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുണ്ട്.

ഞങ്ങളുടെ വായനക്കാരുടെയും പിന്തുണക്കാരുടെയും അചഞ്ചലമായ വിശ്വാസത്തിനും ഇടപഴകലിനും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് വൺഇന്ത്യ സിഇഒ എൻ. രാവണൻ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നൽകുന്നതിനും ഡിജിറ്റൽ മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ നേട്ടം. ഈ വിജയം ആഘോഷിക്കുമ്പോൾ, വിശ്വസനീയവും ആകർഷകവുമായ ഉള്ളടക്കം നൽകാനുള്ള ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ അവരുടെ പ്രാദേശിക ഭാഷയിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ സ്ഥാപിതമായ ഒരു ബഹുഭാഷാ വാർത്താ പ്ലാറ്റ്ഫോമാണ് Oneindia.com. ഒരു സ്വതന്ത്ര ഓൺലൈൻ പ്രസാധകൻ എന്ന നിലയിൽ വൺഇന്ത്യ രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി, മറാത്തി, ഒഡിയ എന്നീ 10 ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകൾക്ക് വാർത്തകൾ നൽകുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കാത്ത ഉപയോക്താക്കളുടെ വലിയ ഓൺലൈൻ സമൂഹത്തെ സേവിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് വൺഇന്ത്യ ആരംഭിച്ചത്. കോംസ്കോർ പറയുന്നതനുസരിച്ച് ഓരോ 5 ഡിജിറ്റൽ ഉപയോക്താക്കളിൽ ഒരാൾ വൺഇന്ത്യ പ്ലാറ്റ്ഫോമിൽ ഉള്ളടക്കം ഉപയോഗിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7