BREAKING NEWS

പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉള്ള സങ്കടവും അതിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍..!! ഒരു അച്ഛനായും, മനുഷ്യനായും, അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം നേരുന്നതായി സുരേഷ് ​ഗോപി…

· · 1 min read
Share: Copied!

തൃശൂ‍ർ: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് കരിമ്പയിലെ നാല് പെണ്‍കുട്ടികളുടെ മരണം. പെണ്‍കുട്ടികളുടെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉണ്ടാവുന്ന വേദനയുടെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛനാണ് താനെന്നും പെണ്‍കുട്ടികളുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പെണ്‍മക്കള്‍ നഷ്ട്ടമാവുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് നാല് കുട്ടികള്‍ മരിച്ചത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്.

​ഗൂ​ഗിൾ മാപ്പ് നോ​ക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ​ഗണേഷ് കുമാ‍ർ

ശ്രമങ്ങൾ വിഫലം.., രക്ഷപ്പെടാനായില്ല…!! നടൻ അല്ലു അർജുൻ അറസ്റ്റിൽ… പൊലീസ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി… യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ടാസ്‌ക് ഫോഴ്‌സ് സംഘം..!! ചികട്പല്ലി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും…

 

BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026
BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026