BREAKING NEWS

ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല..!! ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല… അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ച് വരും…!! തോറ്റശേഷം സി.കൃഷ്ണകുമാർ പറയുന്നു…

· · 1 min read
Share: Copied!

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.

‘‘ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഈ തോൽവി. ബിജെപിയുടെ അടിസ്ഥാന വോട്ട് പാർട്ടി നിലനിർത്തി. 40,000ത്തിന് അടുത്തുള്ള വോട്ട് കിട്ടി. ഇ.ശ്രീധരന് അന്ന് വ്യക്തിപരമായ വോട്ട് കൂടി കിട്ടിയിരുന്നു. എന്തുകൊണ്ടാണ് വോട്ടിൽ കുറവ് വന്നതെന്ന് പരിശോധിക്കും. ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല. ശക്തമായി തിരിച്ച് വരും. തങ്ങളുടെ സിറ്റിങ് സീറ്റൊന്നുമല്ല നഷ്ടപ്പെട്ടത്. തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊള്ളും.

‘‘ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല. തോൽവിയ്ക്ക് പിന്നിൽ ഒരു വാരിയർ എഫക്ടുമില്ല. അദ്ദേഹം പറഞ്ഞ ആരെങ്കിലും പാർട്ടി വിട്ടിരുന്നോ. സന്ദീപ് വാരിയർ ഒരു എഫക്ടും ഉണ്ടാക്കിയില്ല.’’ – കൃഷ്ണകുമാർ പറഞ്ഞു.

ജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്..!! പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല… ഓഫീസിന് മുന്നിൽ നിൽക്കുന്ന ചിത്രമടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ്…

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026
BREAKING NEWS
ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മോഷ്ടാക്കള്‍
27 Nov 2026
BREAKING NEWS
നിരന്തരം മൊബൈല്‍ ഉപയോഗവും റീല്‍സ് ചിത്രീകരണവും, സഹികെട്ട് 14 കാരിയെ തല്ലിക്കൊന്ന് മാതാപിതാക്കള്‍, മൃതദേഹം ക്വാറിയിൽ തള്ളി
27 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് വിളക്ക് കത്തിച്ച് പൂജ, ശംഖു വിളിച്ച് ആരതി ഉഴിഞ്ഞു, നടപടിയെടുക്കാന്‍ ഉത്തരവിട്ട് റെയിൽവേ
27 Nov 2026